കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ തൃശ്ശൂർ ഇടുക്കിയെ തോൽപ്പിച്ചു. എതിരില്ലാത്ത മൂന്നി ഗോളുകൾക്കായിരുന്നു തൃശ്ശൂരിന്റെ വിജയം. 26ആം മിനുട്ടിൽ തൃശ്ശൂരിനായി ക്രിസ്റ്റി ഡേവിസ് ആണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ബേബിൾ സിവറിയും റോഷനും തൃശ്ശൂരിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ഇന്ന് വൈകിട്ട് രണ്ടാം മത്സരത്തിൽ തിരുവനന്തപുരം പത്തനംതിട്ടയെ നേരിടും.