സീനിയർ ഫുട്ബോൾ; പാലക്കാടിനെ തകർത്ത് തൃശ്ശൂർ ഫൈനലിൽ

Newsroom

എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ഫൈനലിൽ. ഇന്ന് വൈകിട്ട് അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ പാലക്കാടിനെ വൻ സ്കോറിന് തോൽപ്പിച്ചാണ് തൃശ്ശൂർ ഫൈനലിലേക്ക് കടന്നത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു തൃശ്ശൂരിന്റെ വിജയം.

ഗോൾ രഹിതമായി നിന്ന് ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു കളിയിലെ നാലു ഗോളുകളും പിറന്നത്. റോഷൻ തൃശ്ശൂരിനായി ഇരട്ട ഗോളുകൾ നേടി. ബാബിൾ സിവറി ഗിരീഷ്, അർജുൻ കലാധരൻ എന്നിവരാണ് തൃശ്ശൂരിന്റെ മറ്റു ഗോൾ സ്കോറേഴ്സ്. ഫൈനലിൽ കോട്ടയത്തെ ആണ് തൃശ്ശൂർ നേരിടുക. നാളെ വൈകിട്ട് 6 മണിക്ക് പനമ്പള്ളി ഗ്രൗണ്ടിൽ വെച്ചാകും ഫൈനൽ നടക്കുക.