ഡ്യൂറണ്ട് കപ്പ്; ജംഷദ്പൂരിനെ തകർത്തെറിഞ്ഞ് ഈസ്റ്റ് ബംഗാൾ

- Advertisement -

ഡ്യൂറണ്ട് കപ്പിൽ ഈസ്റ്റ് ബംഗാളിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ ജംഷദ്പൂർ റിസേർവ്സിനെയാണ് ഈസ്റ്റ് ബംഗാൾ വൻ സ്കോറിന് തോൽപ്പിച്ചത്. എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. കളിയിൽ ഈസ്റ്റ് ബംഗാളിന് യാതൊരു വെല്ലുവിളിയും ഉയർത്താൻ ജംഷദ്പൂർ റിസേർവ്സിനായില്ല

ഈസ്റ്റ് ബംഗാളിനു വേണ്ടി ജൈമി സാന്റോസും ബിദ്യാസാഗറും ഇരട്ട ഗോളുകളുമായി തിളങ്ങി. പിന്റു മഹതോയും ഹാവോകിപുമാണ് ഈസ്റ്റ് ബംഗാളിന്റെ മറ്റു സ്കോറേഴ്സ്. ആദ്യ മത്സരത്തിൽ ആർമി റെഡിനെയും തോൽപ്പിച്ചിരുന്ന ഈസ്റ്റ് ബംഗാൾ ഇപ്പോൾ 6 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്.

Advertisement