സീമസ് കോൾമാൻ എവർട്ടണിൽ കരാർ പുതുക്കി,

Newsroom

എവർട്ടമ്മ് ക്യാപ്റ്റൻ സീമസ് കോൾമാൻ ക്ലബിൽ കരാർ പുതുക്കി. 2024 ജൂൺ അവസാനം വരെ നീണ്ടു നിൽക്കുന്ന ഒരു പുതിയ ഒരു വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവെച്ചത്.ഈ കരാറോടെ കോൾമൻ തന്റെ എവർട്ടൺ കരിയർ 15-ാം സീസണിലേക്ക് എത്തും എന്ന് ഉറപ്പാക്കി.

കോൾമാൻ 23 06 30 00 28 03 430

2009 ജനുവരിയിൽ സ്ലിഗോ റോവേഴ്‌സിൽ നിന്ന് ആയിരുന്നു എവർട്ടണിൽ റൈറ്റ് ബാക്കിനെ സ്വന്തമാക്കിയത്. ക്ലബ്ബിനായി ഇതുവരെ 409 മത്സരങ്ങൾ താരം കളിച്ചു, പ്രീമിയർ ലീഗിൽ എവർട്ടന്റെ റെക്കോർഡ് അപ്പിയറൻസിന്റെ കാര്യത്തിൽ ടിം ഹോവാർഡിനെ (354) മറികടക്കാൻ മൂന്ന് മത്സരങ്ങൾ മാത്രം അകലെയാണ് കോൾമാൻ ഉള്ളത്.

34-കാരൻ 2019 മുതൽ ക്ലബ് ക്യാപ്റ്റനാണ്. 125 മത്സരങ്ങളിൽ താരം ക്ലബിനെ നയിച്ചു. കോൾമാൻ റിപ്പബ്ലിക് ഓഫ് അയർലണ്ടിന്റെയും ക്യാപ്റ്റൻ ആണ്. ല്ല് 2011 ലെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ശേഷം തന്റെ രാജ്യത്തിനായി 68 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.