സബ് ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ സ്കോർ ലൈൻ എഫ് സിക്ക് വിജയം. ഇന്ന് പനമ്പിള്ളി ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ഡോൺ ബോസ്കോയെ ആണ് സ്കോർ ലൈൻ തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. സ്കോർ ലൈനു വേണ്ടി അർജിത് അശോകനാണ് ഗോൾ നേടിയത്. സ്കോർ ലൈന്റെ ഏക ജയമാണിത്. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളും തോറ്റ ഡോൺ ബോസ്കോയെ മറികടന്ന് സ്കോർലൈൻ ഗ്രൂപ്പിൽ മൂന്നാമത് ഫിനിഷ് ചെയ്തു.