ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസറും സൗദി സൂപ്പർ കപ്പിൽ നിന്ന് പുറത്ത്

Newsroom

Picsart 23 01 27 01 36 15 259

സൗദി അറേബ്യയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദ്യ നിരാശ. ഇന്ന് സൗദി സൂപ്പർ കപ്പ് സെമി ഫൈനലിൽ അൽ നസർ പുറത്തായി. ഇന്ന് കിങ്ഫഹദ് സ്റ്റേഡിയത്തിൽ വെച്ച് അൽ ഇത്തിഹാദിനെ നേരിട്ട അൽ നസർ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോ 90 മിനുട്ടും കളിച്ചു എങ്കിലും അൽ നസറിനെ പരാജയത്തിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹത്തിന് ആയില്ല.

Picsart 23 01 27 01 36 26 595

തുടക്കം മുതൽ നല്ല നീക്കങ്ങൾ നടത്തിയ ഇത്തിഹാദ് 15ആം മിനുട്ടിൽ റൊമാരിനോയിലൂടെ ലീഡ് എടുത്തു. ഈ ഗോളിന് ശേഷവും അൽ നസറിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടില്ല. 43ആം മിനുട്ടിൽ ഹംദല്ലയിലൂടെ ഇത്തിഹാദ് ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ അൽ നസർ നാലു മാറ്റങ്ങൾ വരുത്തിയാണ് ഇറങ്ങിയത്. ഇത് അവരുടെ കളി മെച്ചപ്പെടുത്തി.

റൊണാൾഡോ 23 01 27 01 37 14 998

ടലിസ്കയിലൂടെ ഒരു ഗോൾ മടക്കിയ അൽ നസർ മത്സരത്തിലേക്ക് തിരികെ വരികയും ചെയ്തു. പിന്നെ സമനില ഗോളിനായുള്ള പോരാട്ടമായിരുന്നു. മത്സരത്തിന്റെ ഇഞ്ച്വറി മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ മൂന്നാം ഗോൾ കൂടെ നേടി ഇത്തിഹാദ് വിജയം ഉറപ്പിച്ചു. അവർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.