ഇന്ത്യൻ യുവ ഫുട്ബോൾ ടീം ഖത്തറുമായി രണ്ട് മത്സരങ്ങൾ കളിക്കും

Newsroom

Picsart 23 01 26 22 03 30 146
Download the Fanport app now!
Appstore Badge
Google Play Badge 1

എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യ അണ്ടർ 17 പുരുഷ ദേശീയ ടീം ഖത്തറുമായി രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. 2023 ഫെബ്രുവരി 23, 26 തീയതികളിൽ ഖത്തറിലാണ് മത്സരങ്ങൾ നടക്കുക. നേരത്തെ തന്നെ എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പിന് യോഗ്യത നേടിയ ഇന്ത്യൻ ടീം ഇപ്പോൾ ഗോവയിൽ പരിശീലനത്തിലാണ്.

Picsart 23 01 26 22 03 53 208

ഇന്ത്യ U-17 ടീം അടുത്തിടെ ഗോവയിൽ ഉസ്ബെക്കിസ്ഥാൻ U-17 ടീമിനെതിരെ രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു. ആദ്യ മത്സരം 2-0 ന് വിജയിക്കുകയും രണ്ടാമത്തെ 0-3 ന് പരാജയപ്പെടുകയും ചെയ്തു. ഖത്തറിനെതിരായ ഈ വരാനിരിക്കുന്ന മത്സരങ്ങൾക്കായി ടീം മാനേജ്‌മെന്റ് അവരുടെ ക്യാമ്പിലേക്ക് കൂടുതൽ കളിക്കാരെ വിളിച്ചിട്ടുണ്ട്.