അർജന്റീനയെ ലോകകപ്പിൽ തോൽപ്പിച്ച സൗദി അറേബ്യ പരിശീലകൻ രാജിവെച്ചു

Newsroom

ഹെർവ് റെനാർഡ് സൗദി അറേബ്യയുടെ പരിശീലക സ്ഥാനം രാജിവെച്ചതായി സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) ചൊവ്വാഴ്ച അറിയിച്ചു. ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയെ പരാജയപ്പെടുത്തി ലോകത്തെ ഞെട്ടിച്ച സൗദി അറേബ്യൻ ടീമിന് പിറകിലെ തന്ത്രങ്ങൾ റെനാർഡിന്റെ ആയിരുന്നു. ഈ വർഷത്തെ വനിതാ ലോകകപ്പിന് മുന്നോടിയായി ഫ്രാൻസ് വനിതാ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനായാണ് ഈ നീക്കം.

സൗദി അറേബ്യ 23 03 29 11 02 07 328

54-കാരനായ ഫ്രഞ്ചുകാരൻ 2019 ജൂലൈയിൽ ആയിരുന്നു സൗദി അറേബ്യയുടെ പരിശീലകനായി എത്തിയത്. അർജന്റീനയ്‌ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ 2-1 ന്റെ വിജയമാണ് നേടിയത്. ലോകകപ്പ് ജയിച്ച അർജന്റീന ഈ ലോകകപ്പിൽ നേരിട്ട ഏക പരാജയമായിരുന്നു അത്. സൗദി അറേബ്യൻ താരങ്ങൾക്കും ആരാധകർക്കും നന്ദി പറഞ്ഞ റെനാർഡ് അർജന്റീനക്ക് എതിരായ വിജയം അഭിമാനകരം ആയിരുന്നു എന്നും രാജി പ്രഖ്യാപിക്കവെ പറഞ്ഞു.