ഇന്ത്യൻ യുവതാരം രോഹിത് ദാനു ഇനി ബെംഗളൂരു എഫ് സിയിൽ

Newsroom

Picsart 23 03 29 10 48 52 978

ഇന്ത്യൻ യുവതാരം രോഹിത് ദാനുവിനെ ബെംഗളൂരു എഫ് സി സ്വന്തമാക്കും. 20കാരനായ ദാനുവിനെ ഫ്രീ ട്രാൻസ്ഫറിൽ ആണ് ബെംഗളൂരു എഫ് സി സ്വന്തമാക്കുന്നത്. ഈ ജൂൺ വരെ രോഹിത് ഹൈദരബാദ് എഫ് സിക്ക് ഒപ്പം തന്നെ തുടരും. അവസാബ മൂന്ന് വർഷമായി ദാനു ഹൈദരാബാദ് എഫ് സിയിൽ‌‌‌. കഴിഞ്ഞ സീസണിൽ ഐ എസ് എൽ കിരീടവും നേടി. എന്നാൽ ഹൈദരബാദ് എഫ് സിയിൽ താരത്തിന് അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല.

രോഹിത് ദാനു 23 03 29 10 49 04 847

മൂന്നു സീസണുകളിൽ ആയി 35 മത്സരങ്ങൾ ആണ് താരം കളിച്ചത്. ഇതിൽ ഭൂരിഭാഗവും സബ്ബായായിരുന്നു‌. ഹൈദരബാദിനായി ആകെ രണ്ടു ഗോളും ഒരു അസിസ്റ്റും ആണ് താരം സംഭാവന ചെയ്തത്. ബെംഗളൂരു എഫ് സിയിലൂടെ കരിയർ നേരെ ആക്കുക ആകും രോഹിതിന്റെ ലക്ഷ്യം.

മൂന്ന് വർഷം മുമ്പ് ഇന്ത്യൻ ആരോസിൽ നിന്ന് ആണ് രോഹിത് ഹൈദരബാദിൽ എത്തിയത്‌. 2018മുതൽ ഇന്ത്യൻ ആരോസ് ടീമിൽ രോഹിത് ഉണ്ട്. മികച്ച ഫിനിഷർ ആയ രോഹിതിന് വലിയ ഭാവി തന്നെ ഇപ്പോഴും എല്ലാവരും കാണുന്നുണ്ട്. ഉത്തരാഖണ്ഡ് സ്വദേശിയാണ്.

Download our app from the App Store and Play Store today!

Appstore Badge
Google Play Badge 1