സന്തോഷ് ട്രോഫി, തമിഴ്നാടിനെതിരെ കർണാടകയ്ക്ക് വമ്പൻ വിജയം

സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ തമിഴ്നാടിന് വലിയ തോൽവി. ഇന്ന് കർണാടകയാണ് ബെംഗളൂരിൽ വെച്ച് തമിഴ്നാടിനെ തോൽപ്പിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു കർണാടകയുടെ വിജയം. കർണാടകയ്ക്കായി സുധീർ കൊടികേല ഹാട്രിക്ക് നേടി. 42, 54, 75 മിനുട്ടുകളിൽ ആയിരുന്നു സുധീറിന്റെ ഗോളുകൾ. കമലേഷും കർണാടകയ്ക്കായി ഗോൾ നേടി.

ഇന്ന് നോർത്ത് സോണിൽ ചണ്ഡിഗഡിൽ നടന്ന മത്സരത്തിൽ സർവീസസ് ജമ്മു കാശ്മീരിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും തോൽപ്പിച്ചു. കൃഷ്ണകാന്ത സിംഗും പിന്റു മഹാതയും വിവേക് കുമാറുമാണ് സർവീസസിനായി ഗോൾ നേടിയത്.

Previous article“ടീമിനെ ആവശ്യമുള്ള കാലത്തോളം സഹായിക്കാൻ തയ്യാറാണ്” – കാരിക്ക്
Next articleറൊണാൾഡോയുടെ മാഞ്ചസ്റ്ററിലേക്കുള്ള വരവിനെ കുറിച്ച് മെസ്സി