“ടീമിനെ ആവശ്യമുള്ള കാലത്തോളം സഹായിക്കാൻ തയ്യാറാണ്” – കാരിക്ക്

20211123 171329

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹ പരിശീലകനായി ചുമതലയേറ്റെടുത്ത മൈക്കിൾ കാരിക്ക് താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സഹായിക്കാൻ എപ്പോഴും തയ്യാറാണ് എന്ന് പറഞ്ഞു. അത് ഒരു മത്സരം ആയാലും രണ്ട് മത്സരമായാലും അതിൽ കൂടുതൽ കാലമായാലും താൻ ടീമിനെ സഹായിക്കാൻ തയ്യാറാണ് എന്ന് കാരിക്ക് പറഞ്ഞു. ഇപ്പോൾ വിയ്യറയലിന് എതിരെയുള്ള മത്സരമാണ് തന്റെ മനസ്സ് നിറയെ എന്നും കാരിക്ക് പറ‌ഞ്ഞു.

ഇപ്പോൾ താൻ ഏറ്റിരിക്കുന്ന ചുമതല വലുതാണ് എന്നും ഇത്ര വലിയ വെല്ലുവിളി നേരിടാൻ താൻ തയ്യാറാണ് എന്നും കാരിക്ക് പറഞ്ഞു. ഒലെ എന്ന പരിശീലകൻ പങ്കുവെച്ച പലകാര്യങ്ങളിലും തനിക്ക് യോജിപ്പ് ഉണ്ട് എന്നും എന്നാൽ തന്റെ ടാക്ടിക്സ് എന്താകും എന്ന് മത്സരത്തിൽ കാണാം എന്നും കാരിക്ക് പറഞ്ഞു. ഇന്ന് രാത്രിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിയ്യറയലിനെ നേരിടുന്നത്.

Previous articleമാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുള്ള പി എസ് ജി സ്ക്വാഡിൽ റാമോസ്, അരങ്ങേറ്റം ഉണ്ടാകും
Next articleസന്തോഷ് ട്രോഫി, തമിഴ്നാടിനെതിരെ കർണാടകയ്ക്ക് വമ്പൻ വിജയം