സന്തോഷ് ട്രോഫി കിരീടം നിലനിർത്താൻ ഇറങ്ങുന്ന കേരളത്തെ സീസൻ നയിക്കും, ടീം പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കിരീടം നിലനിർത്താൻ വേണ്ടി ഒരുങ്ങുന്ന കേരള സന്തോഷ് ട്രോഫി ടീമിനെ എസ് ബി ഐ താരം സീസൺ നയിക്കും. സീസൺ നായകനായുള്ള യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ സന്തോഷ് ട്രോഫിയിലെ ഹീറോ ഗോൾകീപ്പർ മിഥുൻ കേരളത്തിന്റെ വൈസ് ക്യാപ്റ്റനാകും.

യുവ പ്രതീക്ഷകളായ അലക്സ് സജി, ഇനായത്, ഗിഫ്റ്റി, അസർ, സലാ തുടങ്ങിയവർ 20 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കിരീടത്തിൽ നിർണായ പങ്കു വഹിച്ച മുഹമ്മദ് പറക്കോട്ടിൽ, സീസൺ, മിഥുൻ, രാഹുൽ വി രാജ്, സജിത് പൗലോസ് എന്നിവരുടെ സാന്നിദ്ധ്യം ടീമിനെ സഹായിക്കും എന്നാണ് കരുതുന്നത്.വി പി ഷാജിയാണ് ടീമിന്റെ പരിശീലകൻ

ഫെബ്രുവരി നാലു മുതൽ ആകും കേരളത്തിന്റെ മത്സരങ്ങൾ നടക്കുന്നത്. സൗത് സോൺ ഗ്രൂപ്പ് ബിയിലാണ് കേരളം കളിക്കുന്നത്. കേരളം ഉൾപ്പെടെ നാലു ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. സർവീസസ്, തെലുംഗാന, പോണ്ടിച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

ഫെബ്രുവരി 4ന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരളം തെലുംഗാനയെ നേരിടും. ഫെബ്രുവരി 6ന് പോണ്ടിച്ചേരിയേയും ഫെബ്രുവരി 8ന് സർവീസസിനെയും കേരളം നേരിടും. ഇപ്പോൾ തിരുവനന്തപുരത്ത് കാര്യവട്ടത്ത് ക്യാമ്പ് ചെയ്യുകയാണ് കേരള ടീം.

ടീം;
ഗോൾകീപ്പർ; മിഥുൻ, ഹജ്മൽ, മൊഹമ്മദ് അസർ

ഡിഫൻസ്; ഷരീഫ്, അലക്സ് സജി, രാഹുൽ വി രാജ്, ലിജോ എസ്, സലാ, ഫ്രാൻസിസ്, സഫുവാൻ

മിഡ്ഫീൽഡ്: സീസൻ, ഗിഫ്റ്റി, ഇനായത്, മുഹമ്മദ് പറക്കോട്ടിൽ, ജിപ്സൺ, ജിതിൻ

ഫോർവേഡ്: അനുരാഗ്, ക്രിസ്റ്റി, സജിത് പൗലോസ്, സ്റ്റെഫിൻ ദാസ്

Santosh Trophy 2019: South Zone Qualifiers

Group B
Kerala, Services, Telangana, Pondicherry

Fixtures
Feb 4: Kerala vs Telangana
Feb 6: Kerala vs Pondicherry
Feb 8: Kerala vs Services