സന്തോഷ് ട്രോഫിയിൽ നിന്ന് ബംഗാൾ പുറത്ത്, 15 വർഷത്തിന് ശേഷം സിക്കിം ഫൈനൽ റൗണ്ടിൽ

- Advertisement -

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ അത്ഭുതങ്ങൾ കാണിച്ച് സിക്കിം ഫൈനൽ റൗണ്ടിലേക്ക്. കഴിഞ്ഞ തവണ റണ്ണേഴ്സ് അപ്പായിരുന്നു വെസ്റ്റ് ബംഗാളിന് പുറത്തേക്കുള്ള വഴി കാണിച്ചാണ് സിക്കിം ഫൈനൽ റൗണ്ടിൽ കടന്നത്. ഇന്നലെ നടന്ന മത്സരത്തിൽ സിക്കിം ബംഗാളിനെ 1-1 എന്ന സമനിലയിൽ പിടിച്ചിരുന്നു. ഇതോടെ ബംഗാളിനും സിക്കിമിനും ഒരേ പോയന്റായി.

ഗോൾ ഡിഫറൻസിന്റെ അടിസ്ഥാനത്തിലാണ് സിക്കിം ഫൈനൽ റൗണ്ടിലേക്ക് കടന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ വൻ സ്കോറിൽ സിക്കിം ബിഹാറിനെ തോൽപ്പിച്ചിരുന്നു. 2004ന് ശേഷം ഇതാദ്യമായാണ് സിക്കിം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ എത്തുന്നത്.

Advertisement