ശമ്പളത്തിന്റെ കാര്യത്തില്‍ മെസ്സി റൊണാള്‍ഡോയെക്കാള്‍ ബഹുദൂരം മുന്നില്‍

specialdesk

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് മാസികയായ “L’Equipe”പുറത്തുവിട്ട ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന പത്തു ഫുട്ബോൾ കളിക്കാരുടെ ലിസ്റ്റിൽ മെസ്സി ഒന്നാമത്. തന്റെ ഫീൽഡിലെ ഏറ്റവും വലിയ എതിരാളിയായ റൊണാൾഡോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസ്സിയുടെ ഈ നേട്ടം. യൂറോപ്പിലെ ടോപ് ഫൈവ് ലീഗിൽ നിന്നുള്ള കളിക്കാരുടെ ലിസ്റ്റ് ആണ് L’Equipe പുറത്തു വിട്ടിരിക്കുന്നത്.

ഏകദേശം 8.3 മില്യൺ യൂറോ തുകയാണ് ബാഴ്സലോണ ക്യാപ്റ്റൻ ലയണൽ മെസ്സി പ്രതിമാസം ശമ്പളമായി കൈപ്പറ്റുന്നത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്, 4.7 മില്യൺ യൂറോയാണ് റൊണാൾഡോയുടെ ശമ്പളം.

3.31 മില്യൺ യൂറോയുമായി അത്ലറ്റികോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീസ്മാൻ ആണ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. 3.08 മില്യൺ യൂറോയുമായി പിഎസ്ജി താരം നെയ്മർ നാലാം സ്ഥാനത്തും നിൽക്കുന്നു. 2.85 മില്യൺ തുകയുമായി ബാഴ്സലോണ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ആണ് അഞ്ചാം സ്ഥാനത്ത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലക്സിസ് സാഞ്ചസ് ആണ് ആറാം സ്ഥാനത്ത്. ഗാരെത് ബെയ്ൽ, കെയ്‌ലാൻ എമ്പാപ്പെ, മെസൂത് ഓസിൽ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.