പൗരത്വ ഭേദഗതി ബില്ലിൽ ഉള്ള പ്രതിഷേധം ശക്തിയാകുന്ന അവസ്ഥയിൽ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ നീണ്ടകാലത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചു. ഈ ആഴ്ച
മിസോറാമിൽ വെച്ചായിരുന്നു ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. എന്നാൽ ഈ അവസരത്തിൽ കളി നടത്താൻ ആവില്ല എന്ന് മിസോറാം ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
ഏപ്രിലിൽ ആകും ഇനി ടൂർണമെന്റ് നടക്കുക. മിസോറാം തന്നെ ആകും ടൂർണമെന്റിന് വേദിയാവുക. യോഗ്യതാ റൗണ്ടിൽ മികച്ച ടീമിനെ ഒരുക്കിയ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകും ഇങ്ങനെ ടൂർണമെന്ര് നീട്ടുന്നത്. ക്യാമ്പ് ഒക്കെ പിരിച്ചുവിട്ട കേരളമൊക്കെ ഇനി ഏപ്രിലിൽ വീണ്ടും പുതിയ ടീം തിരഞ്ഞെടുക്കേണ്ടി വരും. യോഗ്യതാ റൗണ്ട് വിജയിച്ച് എത്തുന്ന 10 ടീമുകളാണ് ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്നത്.