അവസാന നിമിഷ ഗോളിൽ ഈസ്റ്റ് ബംഗാളിന് വിജയം

- Advertisement -

ഐലീഗിൽ ഈസ്റ്റ് ബംഗാളിന് തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം. കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ ഇന്ന് നടന്ന മത്സരത്തിൽ ഐലീഗിലെ പുതിയ ടീമായ ട്രാവുവിന ആണ് തോൽപ്പിച്ചത്. കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന് വിജയം. 89ആം മിനുട്ടിലെ ഒരു ഗോളാണ് ജയം നൽകിയത്.

ഈസ്റ്റ് ബംഗാൾ കളിയുടെ 17ആം മിനുട്ടിൽ ജിമിനസിന്റെ ഗോളിലൂടെ ആണ് ഈസ്റ്റ് ബംഗാൾ മുന്നിൽ എത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സമനില ഗോൾ നേടാൻ ട്രാവുനായി ആയി. ദേവ്റാണി ആയിരുന്നു ട്രാവുവിന്റെ ഗോൾ നേടിയത്. പിന്നീട് കളിയുടെ അവസാന നിനിഷം ഗോൾ നേടി ക്രെസ്പി ഈസ്റ്റ് ബംഗാളിന് ജയം നൽകി. ഈ ജയത്തോടെ എട്ടു പോയന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ഈസ്റ്റ് ബംഗാൾ ഇപ്പോൾ.

Advertisement