സന്തോഷ് ട്രോഫിക്കായി വൻ ഒരുക്കങ്ങൾ

Newsroom

മലപ്പുറം: 75 ാമത് സന്തോഷ് ട്രോഫിയുടെ സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു. പബ്ലിസിറ്റി & സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി എന്നിവയുടെ സബ് കമ്മിറ്റിയാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നത്. സന്തോഷ് ട്രോഫിയുടെ പ്രചരണം ശക്തിപ്പെടുത്തുന്നതിന് മാര്‍ച്ച് 29,30,31 തിയ്യതികളിലായി ജില്ലയില്‍ വിപുലമായി ഷൂട്ടൗട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കാനും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യാനും പ്രോഗ്രാം കമ്മിറ്റി തീരുമാനിച്ചു. അതോടൊപ്പം സംസ്ഥാന വ്യാപകമായി ക്വിസ് മത്സരവും സംഘടിപ്പിക്കും. വിജയികള്‍ക്ക് ആകര്‍ശകമായ സമ്മാനങ്ങളും വിതരണം ചെയ്യും.

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രധാന കേന്ദ്രങ്ങളില്‍ സന്തോഷ് ട്രോഫിയുമായി ബന്ധപ്പെട്ട ഹോര്‍ഡിങുകള്‍ സ്ഥാപിക്കുന്നതിന് പബ്ലിസിറ്റി & സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റി തീരുമാനിച്ചു.

ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി.അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എച്ച്. പി., എക്‌സിക്യുറ്റിവ് മെമ്പര്‍മാരായ സി. സുരേഷ് , കെ. മനോഹരകുമാര്‍, പി. ഹൃഷികേശ് കുമാര്‍, അഡ്വ. ടോം കെ. തോമസ് (ചെയര്‍മാര്‍, പ്രോഗ്രാം കമ്മിറ്റി), നിസാറലി, കെ.വി. അന്‍വര്‍ (പ്രസിഡന്റ്, മലപ്പുറം ചേമ്പര്‍), നൗഷാദ് കളപ്പാടന്‍, പരി ഉസ്മാന്‍, അബ്ദുല്‍ റഫീഖ്, ബിബിന്‍ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.