സന്തോഷ് ട്രോഫി ഇനി ഏപ്രില്‍ മാസം മൂന്നാം വാരം മുതല്‍

20220125 193241

രാജ്യത്ത് കോവിഡ് സാഹചര്യം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിവെക്കുന്നതായി സന്തോഷ് ട്രോഫി സംഘടക സമിതി അറിയിക്കുന്നു. അടുത്ത മാസം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായി ആണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡേഷനന്‍ കേരള സര്‍ക്കാറുമായി കൂടി അലോചിച്ചാണ് മാറ്റിവെക്കുന്ന വിവരം അറിയിച്ചത്.
20220125 193230
ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തി പുതിയ തീയ്യതി പ്രഖ്യാപിക്കും. ഏപ്രില്‍ മൂന്നാം വാരം ആരംഭിച്ച് മെയ് ആദ്യ വാരം അവസാനിക്കുന്ന രീതിയില്‍ ടൂര്‍ണമെന്റ് നടത്താനാണ് നിലവില്‍ ആലോചിക്കുന്നത്. ടൂര്‍ണമെന്റ് മാറ്റി വെച്ചെങ്കിലും ഗ്രൗണ്ടിലെ പല്ലുകളുടെ പരിപാലനവും അനുബന്ധ പ്രവര്‍ത്തികളും യഥാസമയം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കമ്മിറ്റികളുടെ പൊതുവായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും എന്ന് ഓര്‍ഗനൈസിംങ് കമ്മിറ്റി കണ്‍വീനര്‍ എ. ശ്രീകുമാര്‍ അറിയിച്ചു.

Previous articleഅവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെടുത്താൻ ഫ്രാൻ സോറ്റ ഈസ്റ്റ് ബംഗാളിൽ
Next articleവിന്‍ഡീസ് പരമ്പരയിൽ അശ്വിനില്ല, രോഹിത് മടങ്ങിയെത്തുന്നു