75 ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നം 2022 മാര്‍ച്ച് 13ന് ഞായറാഴ്ച പ്രകാശനം ചെയ്യും. രാവിലെ 9.30 ന് മലപ്പുറം കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടക്കു ചടങ്ങില്‍ ബഹുമാനപ്പെ’ കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്‌മാന്‍ അവര്‍കളാണ് ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്യുന്നത്. ഭാഗ്യ ചിഹ്നം രൂപകല്‍പന ചെയ്തയാള്‍ക്ക് 50,000 രൂപയാണ് പാരിേേതാഷികമായി പ്രഖ്യാപിച്ചിരിക്കുത്. ഈ ചടങ്ങില്‍ ജില്ലയിലെ ജനപ്രധിനിധികള്‍, മലപ്പുറം ജില്ലാ കലക്ടര്‍ ശ്രീ. വി.ആര്‍. പ്രേംകുമാര്‍ ഐ.എ.എസ്, മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ ഭാരവാഹികള്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍, കായിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുതാണ്.