ഡേ-നൈറ്റ് ടെസ്റ്റിനായി മാനസിക തയ്യാറെടുപ്പുകള്‍ നടത്തണം – ജസ്പ്രീത് ബുംറ

Sports Correspondent

ടെസ്റ്റ് ക്രിക്കറ്റിൽ ഡേ നൈറ്റ് മത്സരങ്ങള്‍ പുതിയ ആശയം ആണെന്നും അതിന് വേണ്ടിയുള്ള മാനസിക തയ്യാറെടുപ്പുകള്‍ പ്രത്യേകം തന്നെ നടത്തേണ്ടതുണ്ടെന്നും ജസ്പ്രീത് ബുംറ വ്യക്തമാക്കി. ഓരോ ടെസ്റ്റിൽ നിന്നും കൂടുതൽ കാര്യം ആണ് പഠിക്കുവാന്‍ ശ്രമിക്കുന്നതെന്നും ജസ്പ്രീത് ബുംറ വ്യക്തമാക്കി.

നാളെ ശ്രീലങ്കയ്ക്കെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരംഭിയ്ക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പാണ് താരം ഇപ്രകാരം പ്രതികരിച്ചത്. പിങ്ക് ബോളിൽ ലൈറ്റിന് കീഴിൽ ബൗളിംഗും ഫീൽഡിംഗും വ്യത്യസ്തമായിരിക്കും, അതിനാൽ തന്നെ അതിന് വേണ്ട തയ്യാറെടുപ്പുകള്‍ മാനസികമായും നടത്തേണ്ടതുണ്ടെന്ന് ജസ്പ്രീത് ബുംറ സൂചിപ്പിച്ചു.