സന്തോഷ് ട്രോഫിക്ക് മുമ്പ് ‘സന്തോഷാരവം ‘

മലപ്പുറം: ജില്ലയില്‍ ആദ്യമായി സഘടിപ്പിക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശമാകാന്‍ ‘സന്തോഷാരവം’ ജില്ലാ തല വിളംബര ജാഥ മാര്‍ച്ച് 30,31, ഏപ്രിൽ 1 തിയ്യതികളില്‍ ജില്ലയില്‍ ഉടനീളം പര്യടനം നടത്തും. 30 ന് രാവിലെ 9.00 മണിക്ക് മലപ്പുറം ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന സന്തോഷാരവം വിളംബരജാഥ ബഹു. കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹിമാന്‍ അവര്‍കള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. എം.എല്‍. എ ബഹു. ഉബൈദുല്ല ചടങ്ങില്‍ അധ്യക്ഷനാകും. മുന്‍സിപ്പിള്‍ ചെയര്‍മാന്‍ മുജീബ് കാടേരി, മറ്റു ജനപ്രതിനിധികള്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കായിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിനിധികള്‍ വിളംബര ജാഥക്ക് ഊര്‍ജ്ജം പകരാന്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ കെ.ടി. ചാക്കോ, ആസിഫ് സഹീര്‍, സുശാന്ത് മാത്യു, കുരികേശ് മാത്യു തുടങ്ങിയ താരങ്ങളും ജില്ലയില്‍ പര്യടനംനടത്തും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിളംബര ജാഥാ മെയ് 1 ന് മഞ്ചേരിയില്‍ അവസാനിക്കും. വിവിധ സ്വീകരണ സ്ഥലങ്ങളില്‍ എം.എല്‍.എ മാരും മറ്റു ജനപ്രതിനിധികളും കായിക താരങ്ങളും പങ്കെടുക്കും.
വിളംബര ജാഥയില്‍ വിവിധ സ്ഥലങ്ങളില്‍ ബഹുജങ്ങള്‍ക്കായി ഷൂട്ടൗട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കും. വിജയികള്‍ക്ക് അതെ സ്ഥലത്തു വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. അതത് സ്വീകരണ സ്ഥലങ്ങളില്‍ മുന്‍ സന്തോഷ് ട്രോഫിതാരങ്ങളെ ആദരിക്കും. സന്തോഷ് ട്രോഫിക്ക് ഊര്‍ജ്ജം പകരാന്‍ ജാഥക്കൊപ്പം സെല്‍ഫി കോണ്ടെസ്ട്ടും സഘടിപ്പിക്കുന്നുണ്ട്. സെല്‍ഫിഎടുക്കുന്നവര്‍ സന്തോഷ് ട്രോഫിയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയയില്‍ I#cheer4santoshtrophy, @75th Santosh Trophy Kerala 2022 എന്നീ പേജ്‌ലേക്ക് tag ചെയ്യാം.

ജാഥ സ്വീകരണ സ്ഥലങ്ങള്‍

30-03-2022 മലപ്പുറം ടൗണ്‍ഹാള്‍ 9.00 എ.എം
കോട്ടക്കല്‍ 10.30 എ.എം
വളാഞ്ചേരി 12.00 എ.എം
എടപ്പാള്‍ 3.00 പി.എം
പൊന്നാനി 4.00 പി.എം
കൂട്ടായി വാടിക്കല്‍ 4.45 പി.എം
തിരൂര്‍ 5.30 പി.എം സമാപനം

31-03-2022 താനൂര്‍ 9.00 എ.എം
ചെമ്മാട് 10.30 എ.എം
അത്താണിക്കല്‍ 12.00 എ.എം
വേങ്ങര 3.30 പി.എം
കൊണ്ടോട്ടി 4.30 പി.എം
അരീക്കോട് 5.30 പി.എം സമാപനം

01-04-2022 നിലമ്പൂര്‍ 9.00 എ.എം
വണ്ടൂര്‍ 10.30 എ.എം
പെരിന്തല്‍മണ്ണ 12.00 എ.എം
മങ്കട 3.30 പി.എം
മഞ്ചേരി 5.00 പി.എം സമാപനം