ജംഷദ്പൂർ വിട്ട ഓവൻ കോയ്ല് ഇനി സ്കോട്ടിഷ് ലീഗിൽ പരിശീലകൻ

ഓവൻ കോയിൽ പുതിയ പരിശീലക ചുമതല ഏറ്റെടുത്തു. സ്കോട്ടിഷ് ക്ലബായ ക്വീൻസ് പാർക്ക് അവരുടെ ഹെഡ് കോച്ചായി കോയ്ലിനെ നിയമിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരിചയസമ്പന്നനായ ഹെഡ് കോച്ച് സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, യുഎസ്എ എന്നിവിടങ്ങളിലും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിൽ അദ്ദേഹം ജംഷഡ്പൂരിനെ പരിശീലിപ്പിക്കുകയും ഈ സീസണിൽ അവരെ അവരുടെ ആദ്യ കിരീടമായ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡിലേക്ക് നയിക്കുകയും ചെയ്തു.

ബേൺലിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തുരിജെയെത്തിച്ചത് ഫുട്ബോൾ മാനേജ്‌മെന്റിലെ അദ്ദേഹത്തിന്റെ കരിയറിലെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. ഈ സീസണോടെ ജംഷദ്പൂർ സ്ഥാനം ഒഴിയുക ആണെന്നും ഭാവിയിൽ ഇന്ത്യയിൽ വരികയാണെങ്കിൽ ജംഷദ്പൂർ ആകും തന്റെ ആദ്യ പരിഗണനയെന്നും ഓവൻ കോയ്ല് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.