സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു, മിഥുൻ നയിക്കും!!!

- Advertisement -

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ ആണ് പരിശീലകൻ ബിനോ ജോർജ് ഇന്ന് പ്രഖ്യാപിച്ചത്. ഗോൾ കീപ്പറും കണ്ണൂർ സ്വദേശിയുമായ മിഥുൻ സന്തോഷ് ട്രോഫി ടീമിനെ നയിക്കും. ഇന്ന് എറണാകുളം മാരിയോറ്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിലാണ് ടീം പ്രഖ്യാപനം നടന്നത്.

ഒരു യുവനിരയെ തന്നെയാണ് ബിനോ ജോർജ്ജ് ടൂർണമെന്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മുമ്പ് കേരളം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ ടീമിലെ പ്രധാന താരനായിരുന്ന മിഥുന്റെ പരിചയസമ്പത്ത് തന്നെയാണ് താരത്തെ ക്യാപ്റ്റനാക്കാൻ കാരണം. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ താരങ്ങൾ ആയിരുന്ന ജിതിൻ എം എസ്, ഋഷി ദത്ത് എന്നിവർ ടീമിൽ ഉണ്ട്. റോഷൻ ജിജി, എമിൽ, അജിൻ ടോം തുടങ്ങി കേരളത്തിന്റെ ഭാവി പ്രതീക്ഷകൾ ഒക്കെ ടീമിൽ ഇടം പിടിച്ചു. നാസർ, അഭിഷേക്, രാഹുൽ, സഫ്വാൻ, വിഗ്നേശ്, അസ്ഹർ എന്നിവരാണ് സാധ്യതാ ടീമിൽ നിന്ന് അവസാന സ്ക്വാഡിലേക്ക് ഇടം പിടിക്കാത്തവർ.

നവംബർ 5 മുതലാണ് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലായി ഏഴു ടീമുകളാണ് ദക്ഷിണമേഖല മത്സരങ്ങളിൽ മാറ്റുരയ്ക്കുക. കോഴിക്കോടാണ് യോഗ്യതാ മത്സരങ്ങൾക്ക് വേദിയാവുക. ഗ്രൂപ്പ് എയിൽ തമിഴ്നാടിനും ആന്ധ്രാപ്രദേശിനും ഒപ്പമാണ് കേരളമുള്ളത്.

SANTOSH THROPHY

FOR SOUTH ZONE QAULIFIER

GOAL KEEPERS ; Midhun (Captain), Sachin Suresh (U21)

Defenders; Jishnu, Vipin, Sanju, Sreerag Ambadi, Alex (U21), Ajin Tom (U21)

MIDFIELDERS; Akhil, Jiijo ( VC ), Hrishi (U21), Jithin, Rishad, Leon, Thahir Zaman, Emil (U21), Roshan (U21)

Forwards; Mousaf, Vishnu (U21), Shihad

Advertisement