സന്തോഷ്ട്രോഫിയിൽ കേരളത്തിന് നിരാശ, ഗോൾ ഒന്നും അടിക്കാൻ ആകാതെ ആദ്യ അങ്കം

- Advertisement -

കിരീടം നിലനിർത്തണം എന്ന ലക്ഷ്യവുമായി സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിന് ഇറങ്ങിയ കേരളത്തിന് നിരാശ. ഇന്ന് നടന്ന ഗ്രൂപ്പിലെ കേരളത്തിന്റെ ആദ്യ മത്സരത്തിൽ തെലുങ്കാന കേരളത്തെ സമനിലയിൽ പിടിച്ചു. ഗോൾ രഹിതമായാണ് മത്സരം അവസാനിച്ചത്. കൂടുതൽ സമയം പന്ത് കൈവശം വെച്ചിട്ടും കാര്യമായി ഒന്നും ചെയ്യാൻ കേരളത്തിന് ഇന്നായില്ല.

യുവ നിരയെയും പരിചയ സമ്പത്തിനെയും ഒരു പോലെ വിശ്വസിച്ച് വി പി ഷാജി ഇറക്കിയ ആദ്യ ഇലവന് കഴിഞ്ഞ തവണ കിരീടം നേടിയ കേരളത്തിന്റെ ഒരു സാമ്യവും പ്രകടിപ്പിക്കാനായില്ല. തുടക്കത്തിലെ തെലുങ്കാനയെ പ്രതിരോധത്തിൽ ആക്കാൻ കഴിഞ്ഞെങ്കിലും ഒരു നല്ല ഫൈനൽ ബോൾ സൃഷ്ടിക്കാൻ ടീമിനായില്ല. ആദ്യ 15 മിനുട്ടിൽ മാത്രം 5 കോർണറുകൾ കേരളത്തിന് ലഭിച്ചു. പക്ഷെ ഒന്നും ഗോളിന് സഹായിച്ചില്ല.

അവസരങ്ങൾ കളിയുടെ അവസാന ഘട്ടത്തിൽ സൃഷ്ടിക്കാൻ ആയി എങ്കിൽ അത് മുതലാക്കാൻ യുവ സ്ട്രൈക്കേഴ്സിന് ആയില്ല. ഇനി അടുത്ത മത്സരത്തിൽ പോണ്ടിച്ചേരി ആണ് കേരളത്തിന്റെ എതിരാളികൾ‌

Advertisement