തെലുങ്കാനയെയും തോൽപ്പിച്ച് കർണാടക ഫൈനൽ റൗണ്ടിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് യോഗ്യത ഉറപ്പിച്ച് കർണാടക. ഇന്ന് ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിൽ നടന്ന മത്സരത്തിൽ തെലുങ്കാനയെ തോൽപ്പിച്ച് ആണ് കർണ്ണാടക ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. തെലുങ്കാനയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ആയിരുന്നു കർണാടക ഇന്ന് പരാജയപ്പെടുത്തിയത്.

കർണാടകയ്ക്ക് വേണ്ടി അമയ് മൊരാജ്കർ, നിഖിൽ രാജ്, ദിപ് മജുംദാർ എന്നിവർ ഇരട്ട ഗോളുകളുമായി കർണാടകയ്ക്ക് വേണ്ടി തിളങ്ങി. യുമ്നം ആണ് തെലുങ്കാനയ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയെയും കർണാടക തോൽപ്പിച്ചിരുന്നു.