കേരള ബ്ലാസ്റ്റേഴ്സിന് പെനാൾട്ടി നൽകാതെ റഫറി, പരിക്കേറ്റ ആദ്യ പകുതി!!

- Advertisement -

കേരള ബ്ലാസ്റ്റേഴ്സും ഒഡീഷയും തമ്മിലുള്ള ഐ എസ് എൽ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ വിരസമായ ഗോൾ രഹിത സമനിലയിൽ തുടരുകയാണ്. കൊച്ചിയിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടികളുടേതായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ രണ്ട് പ്രധാന താരങ്ങളെ പരിക്കിൽ നഷ്ടപ്പെടുകയും ഒപ്പം ഒരു ഉറപ്പായ പെനാൾട്ടി ലഭിക്കാതിരിക്കുകയും ചെയ്തു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഡിഫൻഡർ ജൈറോയെയും, അറ്റാക്കർ മെസ്സിയെയും ആണ് കേരള ബ്ലാസ്റ്റേഴ്സിന് പരിക്ക് കാരണം നഷ്ടമായത്. കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകളും കാര്യമായ അവസരം സൃഷ്ടിച്ചിരുന്നില്ല. ആകെ ലഭിച്ച അവസരം സഹലിന്റെ ഒരു ഗംഭീര സോളോ കുതിപ്പായിരുന്നു. ആ കുതിപ്പിന് ഒടുവിൽ സഹലിനെ ഒഡീഷ ഡിഫൻസ് പെനാൾട്ടി ബോക്സിൽ വീഴ്ത്തി. ഉറപ്പായും ലഭിക്കേണ്ട പെനാൾട്ടി പക്ഷെ റഫറി നൽകിയില്ല.

സബ്ബായി ഹക്കുവും റാഫിയും എത്തിയതോടെ ഏഴു മലയാളികളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിക്കുന്നത്.

Advertisement