സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ ഗോവയ്ക്ക് വിജയ തുടക്കം. ഇന്ന് ബവനഗറിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗോവ ദാമൻ ദിയോയെ തോൽപ്പിച്ചത്. ഗോവയ്ക്ക് വേണ്ടി 38ആം മിനുട്ടിൽ കാല്വിൻ ബരെറ്റോ ആണ് ഗോവയ്ക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ ജോവിയ ഡിയസ് ഗോവയുടെ ലീഡ് ഇരയാക്കി. ഇനി ഗ്രൂപ്പിൽ ഗോവയ്ക്ക് ദാദ്ര, ഗുജറാത്ത് എന്നി എതിരാളികളെ കൂടെ നേരിടാൻ ഉള്ളത്.