ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ

Img 20211125 015229

ഐ എസ് എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ രണ്ടാം മത്സരത്തിന് ഇറങ്ങും. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ ഇന്ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നേരിടുന്നത്. കഴിഞ്ഞയാഴ്ച ബെംഗളൂരു എഫ്‌സിയോട് 2-4ന് പരാജയപ്പെട്ടാണ് നോർത്ത് ഈസ്റ്റ് വരുന്നത്. സമാനമായ സ്കോറിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനോടും പരാജയപ്പെട്ടിരുന്നു.

ഒരു ജയം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ ലക്ഷ്യം. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ അവസാന ഒമ്പത് ഐഎസ്‌എൽ മത്സരങ്ങളിൽ വിജയിച്ചിട്ടില്ല, നാലിൽ തോൽക്കുകയും സമാനമായ നിരവധി മത്സരങ്ങളിൽ കൊള്ള പങ്കിടുകയും ചെയ്തു. ഈ വർഷം ആദ്യം ജനുവരിൽ ബെംഗളുരു എഫ്‌സിക്കെതിരെ നേടിയ വിജയത്തിനു ശേഷം ഐ എസ് എല്ലിൽ ഒരു ജയം കേരള ബ്ലാസ്റ്റേഴ്സിന്റെ പേരിൽ ഇല്ല. പരിക്കേറ്റ രാഹുൽ കെ പി ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക

Previous articleഫുട്‌ബോളിലെ ദൈവം മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം!
Next articleസന്തോഷ് ട്രോഫി, ഗോവയ്ക്ക് വിജയ തുടക്കം