“ഫൈനലിൽ കളി പെനാൾട്ടിയിൽ എത്തിക്കരുത്” – ഇവാന്റെ കേരളത്തോടുള്ള ഏക ഉപദേശം

സന്തോഷ് ട്രോഫി ഫൈനലിൽ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിക്കരുത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് കേരള സന്തോഷ് ട്രോഫി ടീമിനോടായി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു ഇവാൻ‌. നാളെ ബംഗാളിനെ സന്തോഷ് ട്രോഫി ഫൈനലിൽ നേരിടുന്ന കേരള ടീമിന് എന്ത് ഉപദേശമാണ് നൽകാനുള്ളത് എന്ന ചോദ്യത്തിന് ഉള്ള മറുപടി ആയാണ് തമാശയായി കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് എത്തിക്കരുത് എന്ന് ഇവാൻ പറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കിരീടം കൈവിട്ടത്. അത് കൂടെ കണക്കിലെടുത്താണ് ഇവാൻ ഈ അഭിപ്രായം പറഞ്ഞത്. താൻ സന്തോഷ് ട്രോഫിയെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നുണ്ട് എന്നും കേരളമാണ് ഏറ്റവും മികച്ച ടീം എന്നും ഇവാൻ പറഞ്ഞു. കേരളത്തിലെ ആരാധകർ ടീമിന് വലിയ കരുത്താണെന്നും ഇവാൻ പറഞ്ഞു.

Comments are closed.