സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ തങ്ങളുടെ അവസാന മത്സരം വിജയിച്ച് ഡെൽഹി മടങ്ങി. നേരത്തെ തന്നെ സെമി പ്രതീക്ഷ അവസാനിച്ച ടീമാണ് ഡെൽഹി. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഒഡീഷയെ ആണ് ഡെൽഹി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഡെൽഹിയുടെ വിജയം. നാലു മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായി മൂന്നാം സ്ഥാനത്ത് ഡെൽഹി ഗ്രൂപ്പിൽ ഫിനിഷ് ചെയ്തു. ആദ്യ രണ്ട് സ്ഥാനം ഉറപ്പാക്കിയ സെർവീസസും ഗോവയും നേരത്തെ സെമി ഉറപ്പിച്ചിരുന്നു. നാലിൽ നാലും തോറ്റ ഒഡീഷ ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് തന്നെ നിൽക്കും.