സീരി എ വമ്പന്മാരായ ഇന്റർ മിലാൻ, എ സി മിലാൻ ക്ലബ്ബ്കളുടെ സംയുക്ത ഹോം ഗ്രൗണ്ടായ സാൻ സിറോ പൊളിക്കാൻ ഒരുങ്ങുന്നു. സ്റ്റേഡിയത്തിന്റെ അടുത്തായി പുത്തൻ സ്റ്റേഡിയം പണിയാനാണ് ഇരു ക്ലബ്ബ്കളുടെയും തീരുമാനം.
700 മില്യൺ യൂറോ ചിലവിൽ 2022 ഓടെ പുതിയ സ്റ്റേഡിയം പണി തീർക്കാനാണ് ഇരു ക്ലബ്ബ്കളുടെയും പദ്ധതി. പക്ഷെ മിലാൻ മേയറുടെ അനുമതി ലഭിച്ചാൽ മാത്രമേ ഇരു ക്ലബ്കൾക്കും പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധിക്കൂ. നിലവിലെ സ്റ്റഡിയം മാറ്റം വരുത്തുന്നതാകും ഉചിതം എന്ന കാഴ്ചപാടുകാരനാണ് മേയർ. ഇരു ക്ലബ്ബ്കളും വിദേശ നിക്ഷേപത്തോടെ കൂടുതൽ മാർക്കറ്റിങ് തന്ത്രങ്ങൾ മെനയുമ്പോൾ അതിനായി പുതിയ സ്റ്റേഡിയവും അഭിവാജ്യമാണ്.