ടോണി ഡൊവാലെ ഈസ്റ്റ് ബംഗാൾ വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിങ്ങറായ അന്റോണിയോ ദൊവാലേ എന്ന ടോണി ദൊവാലെ ഈസ്റ്റ് ബംഗാൾ വിട്ടു. സ്പാനിഷ് താരമായ ടോണി കഴിഞ്ഞ ഐലീഗിൽ ഈസ്റ്റ് ബംഗാളിനായി മികച്ച പ്രകടനം തന്നെ നടത്തി. സൈപ്രസ് ക്ലബായ ഫമഗുസ്റ്റയിൽ നിന്ന് ലോണിൽ ആയിരുന്നു ടോണി കൊൽക്കത്തയിലേക്ക് എത്തിയത്. ഇനി ഈസ്റ്റ് ബംഗാളിലേക്ക് ഇല്ല എന്ന് താരം വ്യക്തമാക്കി.

ഈസ്റ്റ് ബംഗാൾ ആരാധകർക്കുൻ സ്റ്റാഫുകൾക്കും താരം നന്ദി പറഞ്ഞു. മുമ്പ് ഇന്ത്യയിൽ ബെംഗളൂരു എഫ് സിക്കായി കളിച്ചിരുന്ന താരമാണ് ടോണി. മുൻ ബാഴ്സലോണ അക്കാദമി താരമാണ്. മൂന്നു വർഷത്തോളം ബാഴ്സ യൂത്ത് ടീമിനൊപ്പം ഉണ്ടായിരുന്നു. കാൻസാസ് സിറ്റി, സെൽത ബി, ലെഗനെൻസ്, റയോ വല്ലേകാനോ എന്നീ ടീമുകളുടെ ഇടതു വിങ്ങിലും ടോണി മികവ് തെളിയിച്ചിട്ടുണ്ട്. തായ്ലാന്റ് ക്ലബായ നാവിയിലായിരിക്കും ഇനി ടോണി കളിക്കുക.