മലയാളി യുവതാരം മുഹമ്മദ് സനാൻ ജംഷദ്പൂരിന്റെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡിൽ

Newsroom

മലയാളി യുവ ഫോർവേഡ് മുഹമ്മദ് സനാൻ ജംഷദ്പൂർ എഫ് സിയുടെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡിൽ ഇടം നേടി. താരത്തിന്റെ സൈനിംഗ് കഴിഞ്ഞ ദിവസം ജംഷദ്പൂർ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഡ്യൂറണ്ട് കപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിലും സനാൻ ഇടം നേടി. യുവനിരയെ ആണ് ജംഷദ്പൂർ ഡ്യൂറണ്ട് കപ്പിന് അയക്കുന്നത്.

മുഹമ്മദ് സനാൻ 23 07 10 15 51 05 586

റിലയൻസ് യൂത്ത് ഫൗണ്ടേഷൻ ടീമിന്റെ ഭാഗമായിരുന്നു ഇതുവരെ സനാൻ. അടുത്തിടെ നടന്ന നെക്സ്റ്റ് ജെൻ കപ്പിൽ റിലയൻസിനായി മികച്ച പ്രകടനം നടത്താൻ സനാനായിരുന്നു. വിങ്ങറായ താരം വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്ന താരമാണ്.

2016 മുതൽ സനാൻ റിലയൻസ് ടീമിന്റെ ഒപ്പം ഉണ്ട്. അവസാന രണ്ട് വർഷങ്ങളിൽ പരിശീലകൻ അരാറ്റ ഇസുമി സനാനെ മികച്ച ഫോർവേഡാക്കി തന്നെ മാറ്റി. സനാൻ റിലയൻസ് ടീമിനൊപ്പം വിദേശ പര്യടനങ്ങളും നടത്തിയിട്ടുണ്ട്. മലപ്പുറം മഞ്ചേരി സ്വദേശിയാണ്. മുമ്പ് പ്രൊഡിജി അക്കാദമിക്ക് ഒപ്പവും താരം കളിച്ചിട്ടുണ്ട്.