ആഫ്രിക്കൻ കപ്പ് ഓഫ് നേഷൺസ്; സെമിഫൈനലിൽ സലയും മാനെയും നേർക്കുനേർ

Newsroom

Resizedimage 2026 01 13 11 04 21 1


ലിവർപൂളിന്റെ ഇതിഹാസങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയും 2026 ജനുവരി 14-ന് വീണ്ടും നേർക്കുനേർ വരുന്നു. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് (AFCON) സെമിഫൈനലിൽ ഈജിപ്തും സെനഗലും തമ്മിൽ ഏറ്റുമുട്ടുമ്പോഴാണ് ഈ സൂപ്പർ പോരാട്ടത്തിന് വേദി ഒരുങ്ങുന്നത്. മൊറോക്കോയിലെ ടാൻജിയേഴ്സിലാണ് മത്സരം നടക്കുക. 2022-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം ആദ്യമായാണ് ഇരുവരും നേർക്കുനേർ മത്സരിക്കുന്നത്.


ഈജിപ്തിനെ തങ്ങളുടെ എട്ടാം ആഫ്രിക്കൻ കിരീടത്തിലേക്ക് നയിക്കാനാണ് 33-കാരനായ നായകൻ സല ലക്ഷ്യമിടുന്നത്. 2017-ലും 2022-ലും ഫൈനലിൽ തോറ്റതിന്റെ സങ്കടം മാറ്റാൻ സലയ്ക്ക് ഈ വിജയം അനിവാര്യമാണ്. പ്രത്യേകിച്ച് 2022-ലെ ഫൈനലിൽ ഷൂട്ടൗട്ടിൽ മാനെയുടെ സെനഗലിനോട് തോറ്റത് സലയ്ക്ക് വലിയ ആഘാതമായിരുന്നു. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബുകളുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ വാർത്തകൾക്കിടയിലും ദേശീയ ടീമിനായി നാല് ഗോളുകൾ നേടി സല മികച്ച ഫോമിലാണ്.


മറുഭാഗത്ത്, നിലവിലെ ചാമ്പ്യന്മാരായ സെനഗലിന്റെ കിരീടം നിലനിർത്താനാണ് അൽ-നസർ താരം സാദിയോ മാനെ ഇറങ്ങുന്നത്. ലിവർപൂളിലെ യർഗൻ ക്ലോപ്പിന്റെ കീഴിൽ റോബർട്ടോ ഫിർമിനോയ്ക്കൊപ്പം ലോകത്തെ ഏറ്റവും മികച്ച അക്രമണ നിരയായിരുന്ന ഇവർ ഇന്ന് രാജ്യത്തിന് വേണ്ടി പരസ്പരം പോരാടുകയാണ്. ആഫ്രിക്കൻ ഫുട്ബോളിലെ ഈ വമ്പൻ പോരാട്ടം കാണാൻ ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുകയാണ്. മത്സരം ഫാൻകോഡിൽ കാണാം.