“ഛേത്രിയല്ല സഹലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച താരം”

ഇന്ത്യയിൽ ഇപ്പോൾ കളിക്കുന്നതിൽ ഏറ്റവും മികച്ച താരം കേരള ബ്ലാസ്റ്റേഴ്സൽസിന്റെ സഹൽ അബ്ദുൽ സമദ് ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന‌. ഒരു പോളിഷ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വികൂന സഹലിനെ കുറിച്ച് പറഞ്ഞത്‌ ഇന്ത്യയിൽ എല്ലാവരും സുനിൽ ഛേത്രിയെ ആണ് മികച്ച താരമായി കണക്കാക്കുന്നത്. താൻ ഛേത്രിയുടെ കളി കണ്ടിരുന്നു. ഛേത്രി നല്ലതു തന്നെ എന്നാൽ ഒരു വലിയ താരമല്ല വികൂന പറഞ്ഞു.

പ്രായവും ഛേത്രിക്ക് പ്രശ്നമാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച താരം സഹലാണ് എന്ന് വികൂന പറയുന്നു. സഹലിന്റെ കഴിഞ്ഞ സീസണിലെ എല്ലാ മത്സരങ്ങളും താൻ കണ്ടിട്ടുണ്ട്. ഇന്ത്യയിലെ ഒരു താരത്തിനും ഇല്ലാത്ത കാഴ്ചപ്പാട് ഗ്രൗണ്ടിൽ സഹലിനുണ്ട്. സഹലിന്റെ പാസുകളും ചിന്തകളും വളരെ മികച്ചതാണെന്നും വികൂന പറഞ്ഞു. സഹലിന് വലിയ ഭാവി ഉണ്ട് എന്നും വികൂന അഭിപ്രായപ്പെട്ടു.

ബെംഗളൂരു എഫ് സിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന നിശു കുമാർ, മറ്റൊരു യുവതാരമായ നവോറാം എന്നിവരും ഇന്ത്യയിലെ മികച്ച താരങ്ങളിൽ പെട്ടവരാണെന്നും വികൂന പറഞ്ഞു.

Previous article“ടോട്ടൻഹാമിനെ തോൽപ്പിച്ച് കൊണ്ട് തുടങ്ങാൻ കഴിയും എന്ന് പ്രതീക്ഷ”
Next articleഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, പുതിയ തീയതി ആയി