വിദേശ ക്ലബുകളുടെ ഓഫറുകൾ നിരസിച്ചു, സഹൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും

- Advertisement -

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും മികവ് പുലർത്തിയ താരമായ സഹൽ അബ്ദുൽ സമദിന്റെ കരാർ കേരള ബ്ലാസ്റ്റേഴ്സ് പുതുക്കി. സഹലുമായി മൂന്ന് വർഷത്തെ പുതിയ കരാറിൽ കേരള ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചതായാണ് വിവരം. ഏഷ്യയിലെ ചില വിദേശ ക്ലബുകൾ ഓഫറുമായി സഹലിനെ സമീപിച്ചിരുന്നു. എന്നാൽ ആ ഓഫറുകൾ സഹൽ വിനയത്തോടെ നിരസിക്കുകയായിരുന്നു‌.

സീനിയർ താരങ്ങൾക്ക് ലഭിക്കുന്ന തുകയാണ് സഹലിന് പുതിയ കരാറിൽ കേരള ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ 18ആം നമ്പർ ആയ സഹൽ അബ്ദുൽ സമദ് എന്ന കണ്ണൂർ സ്വദേശിയാണ്. കേരള ബ്ലാസ്റ്റേഴ്സിനായി അവസാന സീസണിൽ പുറത്തെടുത്ത പ്രകടനം സഹലിനെ ഇന്ത്യൻ അണ്ടർ 23 ടീമിൽ വരെ എത്തിച്ചുരുന്നു. രണ്ട് വർഷം മുമ്പ് നടന്ന സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കുതിപ്പിൽ ഒപ്പമുണ്ടായിരുന്നു. അന്ന് സന്തോഷ് ട്രോഫിയിൽ കാണിച്ച മികവാണ് സഹലിനെ ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

Advertisement