അണ്ടർ 17 യൂറോ കപ്പ് ഗ്രൂപ്പുകൾ ആയി

- Advertisement -

അണ്ടർ 17 യൂറോ കപ്പ് ഗ്രൂപ്പുകൾ തീരുമാനമായി. ഇന്നലെ നടന്ന നറുക്കിൽ ആണ് ഗ്രൂപ്പുകളും ഫിക്സ്ചറുകളും തീരുമാനം ആയത്. ഈ വരുന്ന മെയ് മാസത്തിലാണ് അണ്ടർ 17 യൂറോ നടക്കുന്നത്. റിപ്പബ്ലിക് ഓഫ് അയർലണ്ട് ആണ് ടൂർണമെന്റിന് ആതിഥ്യം വഹിക്കുക. ഇംഗ്ലണ്ട്, ഹോളണ്ട്, ഫ്രാൻസ്, സ്വീഡൻ എന്നിവർ അടങ്ങിയ ഗ്രൂപ്പ് ബിയാണ് മരണ ഗ്രൂപ്പ് ആയി ഉള്ളത്. മെയ് 3 മുതൽ മെയ് 19വരെ ആണ് ചാമ്പ്യൻഷിപ്പ് നടക്കുക.

ഗ്രൂപ്പുകൾ;

ഗ്രൂപ്പ് എ; അയർലണ്ട്, ബെൽജിയം, ചെക് റിപ്പബ്ലിക്, ഗ്രീസ്

ഗ്രൂപ്പ് ബി; ഇംഗ്ലണ്ട്, ഹോളണ്ട്, ഫ്രാൻസ്, സ്വീഡൻ

ഗ്രൂപ്പ് സി; ഐസ്‌ലാന്റ്, പോർച്ചുഗൽ, ഹംഗറി, റഷ്യ

ഗ്രൂപ്പ് ഡി; സ്പെയിൻ, ഇറ്റലി, ജർമ്മനി, ഓസ്ട്രിയ

Advertisement