മലയാളി താരം സഹൽ അബ്ദുൽ സമദ് ഇന്ത്യൻ സ്ക്വാഡിനൊപ്പം ചേർന്നു. റിസേർവ്സ് സ്ക്വാഡിൽ ആയിരുന്ന സഹലിനെ സ്റ്റിമാച് സ്ക്വാഡിലേക്ക് ഉൾപ്പെടുത്തി. താരം ഇന്നലെ മുതൽ ഇന്ത്യൻ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. കിർഗിസ്താനെതിരായ മത്സരത്തിൽ സഹൽ മാച്ച് സ്ക്വാഡിൽ ഉണ്ടാകും. നാളെയാണ് ഇന്ത്യയും കിർഗിസ്താനും തമ്മിലുള്ള മത്സരം നടക്കേണ്ടത്.

ആദ്യ മത്സരത്തിൽ ഇന്ത്യ മ്യാന്മാറിനെ പരാജയപ്പെടുത്തിയിരുന്നു. നാളെ ഒരു സമനില നേടിയാൽ തന്നെ ഇന്ത്യക്ക് കിരീടം സ്വന്തമാക്കാൻ ആകും. നാളെ ജിങ്കൻ, ഗുർപ്രീത് സിംഗ് തുടങ്ങിയവർ എല്ലാം ആദ്യ ഇലവനിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.














