ഇന്ത്യയുടെ അപ്പീൽ പരിഗണിച്ചു, ഇൻഡോർ പിച്ചിന്റെ റേറ്റിംഗ് മാറ്റി

Newsroom

Picsart 23 03 03 11 59 14 609
Download the Fanport app now!
Appstore Badge
Google Play Badge 1

ഇൻഡോറിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനായി ഉപയോഗിച്ച പിച്ചിന്റെ ‘Poor’ റേറ്റിംഗ് ഐ സി സി മാറ്റി. ഇന്ത്യയുടെ അപ്പീലിനെ തുടർന്ന് ‘Below Average’ എന്ന റേറ്റിംഗിലേക്ക് ആണ് റേറ്റിംഗ് മാറ്റിയത്‌. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇത് സ്ഥിരീകരിച്ചു.

Nathanlyonaus

വെറും 2 ദിവസവും ഒരു സെഷനും നീണ്ടുനിന്ന ഇൻഡോറിലെ ടെസ്റ്റ് മത്സരം ഓസ്ട്രേലിയ 9 വിക്കറ്റിന് ജയിച്ചിരുന്നു. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഓസ്‌ട്രേലിയയുടെ ഏക വിജയമായിരുന്നു ഇത്. ആദ്യ രണ്ട് മത്സരങ്ങളിൽ നാഗ്പൂരിലും ന്യൂഡൽഹിയിലും ഉപയോഗിച്ച പിച്ചുകളും ‘Average’ റേറ്റിംഗ് ആയിരുന്നു നേടിയത്.