നോർവിചിന് എതിരെ സമനില, ബ്രൈറ്റൺ നാലാം സ്ഥാനത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റണ് ഇന്ന് സമനില. ദുർബലരായ നോർവിച് ആണ് ബ്രൈറ്റണെ തളച്ചത്. നോർവിചിന്റെ ഹോം ഗ്രൗണ്ടിൽ ആയിരുന്നു മത്സരം. കളി ഗോൾ രഹിതമായാണ് അവസനിച്ചത്. ബ്രൈറ്റണ് കളിയിൽ മികച്ച അവസരങ്ങൾ ലഭിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ട്രൊസാർഡിന്റെ ഒരു ഷോട്ട് ബാറിൽ തട്ടി മടങ്ങിയതാണ് ബ്രൈറ്റന്റെ ഏറ്റവും മികച്ച അവസരം. ബ്രൈറ്റണ് അനുകൂലമായി ഒരു പെനാൾട്ടി കൂടെ ലഭിക്കേണ്ടതായിരുന്നു എങ്കിലും അതും ലഭിച്ചില്ല.

ഈ സമനിലയോടെ ബ്രൈറ്റണ് 8 മത്സരങ്ങളിൽ നിന്ന് 15 പോയിന്റായി. ഈ ഒരു പോയിന്റ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്താൻ ബ്രൈറ്റണെ സഹായിച്ചു. നോർവിചിന് ഇത് സീസണിലെ രണ്ടാമത്തെ പോയിന്റ് മാത്രമാണിത്.