ഇന്ത്യൻ ഫുട്ബോൾ അവാർഡ്, സഹൽ രാജ്യത്തെ മികച്ച യുവതാരം, ഛേത്രി മികച്ചതാരം

- Advertisement -

ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ വർഷത്തെ ഫുട്ബോൾ അവാർഡുകൾ പ്രഖ്യാപിച്ചു. ഫുട്ബോൾ രംഗത്തെ കഴിഞ്ഞ സീസണിലെ മികച്ച സംഭാവനകൾക്കാണ് അവാർഡ്. കഴിഞ്ഞ സീസണിലെ മികച്ച യുവതാരത്തിനുള്ള എമേർജിംഗ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം കേരള ബ്ലാസ്റ്റേഴ്സിന്റെ താരം സഹൽ അബ്ദുൽ സമദ് സ്വന്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണിൽ നടത്തിയ അത്ഭുത പ്രകടനങ്ങളാണ് സഹലിനെ മികച്ച യുവതാരത്തിനുള്ള പുരസ്കാരത്തിൽ എത്തിച്ചത്. ഇന്ത്യയുടെ അണ്ടർ 23 ടീമിനായും ഇന്ത്യൻ സീനിയർ ടീമിനായും ഈ സീസണിൽ തനെ സഹൽ കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാവി ആകുമെന്ന് പ്രവചിക്കപ്പെടുന്ന സഹലിന് നേരത്തെ ഐ എസ് എല്ലിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളർക്കുള്ള പുർസ്കാരവും നേടി. കഴിഞ്ഞ സീസണിൽ ഇന്ത്യക്കായും ബെംഗളൂരു എഫ് സിക്കായും നടത്തിയ പ്രകടനങ്ങൾ പരിഗണിച്ചാണ് ഛേത്രിയെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആശാലത ദേവിയെ മികച്ച വനിതാ ഫുട്ബോളറായും തിരഞ്ഞെടുത്തു.

അവാർഡുകൾ;

മികച്ച പുരുഷ താരം ; ഛേത്രി
മികച്ച വനിതാ താരം ; ആശാലതാ ദേവി
മികച്ച യുവ താരം പുരുഷൻ ; സഹൽ അബ്ദുൽ സമദ്
മികച്ച യുവ താരം വനിത ; ഡാംഗ്മി ഗ്രേസ്
മികച്ച റഫറി ; ആർ വെങ്കിടേഷ്
മികച്ച അസിസ്റ്റന്റ് റഫറി ; ജോസഫ് ടോണി
ഗ്രാസ് റൂട്ട് ; ജമ്മു & കാശ്മീർ

Advertisement