ആൽവേസും മെസ്സിക്ക് എതിരെ, സുഹൃത്തായത് കൊണ്ട് മാത്രം എല്ലാം ശരിയായിരിക്കില്ല!!

മെസ്സിയുടെ വിമർശനങ്ങൾക്ക് എതിരെ പ്രതികരണവുമായി വരുന്ന ബ്രസീൽ താരങ്ങളുടെ എണ്ണം കൂടുകയാണ്. അവസാനമായി ഡാനി ആൽവസും മെസ്സിക്ക് എതിരെ വന്നിരിക്കുകയാ‌ണ്. ബാഴ്സലോണയിൽ മെസിക്ക് ഒപ്പം ഒരുപാട് കാലം കളിച്ച ആൽവസ് മെസ്സിയുടെ വലിയ സുഹൃത്താണ്. എന്നാൽ സുഹൃത്തായി എന്നത് കൊണ്ട് സുഹൃത്തുക്കൾ ചെയ്യുന്നത് ഒക്കെ ശരിയായിക്കൊള്ളണമില്ല എന്ന് ആൽവസ് പറഞ്ഞു.

മെസ്സി കോപ അമേരിക്കയുടെ നടത്തിപ്പിനെയും റഫറിയിങ് തീരുമാനങ്ങളുടെ രൂക്ഷമായി വിമർശിച്ചിരുന്നു. ഒപ്പം ബ്രസീൽ കപ്പ് അടിക്കാൻ വേണ്ടിയാണ് കോപ സംഘാടകർ ടൂർണമെന്റ് നടത്തുന്നത് എന്നും മെസ്സി പറഞ്ഞിരുന്നു. മെസ്സി പറഞ്ഞ കാര്യങ്ങൾ തെറ്റാണ്. ഒരു വലിയ കിരീടത്തിനായി എല്ലാം സമർപ്പിച്ച് പോരാടിയ ഒരുകൂട്ടം താരങ്ങളെ അപമാനിക്കൽ കൂടിയാണ് ഇത് എന്ന് ആൽവസ് പറഞ്ഞു. ടീമിനു വേണ്ടി പോരാടാൻ പലതും മാറ്റിവെച്ച പ്രൊഫഷണൽസാണ് തങ്ങൾ എന്നും ആൽവസ് പറഞ്ഞു.

നേരത്തെ ബ്രസീൽ താരങ്ങളായ ആർതുർ, മാർക്കിനോസ്, തിയാഗോ സിൽവ എന്നിവരും മെസ്സിക്ക് എതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

Previous articleആഫ്രിക്കൻ നാഷൺസ് കപ്പ്, ക്വാർട്ടർ ലൈനപ്പായി
Next articleഇന്ത്യൻ ഫുട്ബോൾ അവാർഡ്, സഹൽ രാജ്യത്തെ മികച്ച യുവതാരം, ഛേത്രി മികച്ചതാരം