സ്പാനിഷ് താരത്തെ സ്വന്തമാക്കി മോഹൻ ബഗാൻ

ഒരു വിദേശ താരത്തെ കൂടെ മോഹൻ ബഗാൻ സ്വന്തമാക്കി. സ്പാനിഷ് മിഡ്ഫീൽഡറായ ജോസെബ ബേറ്റിയയെ ആണ് ബഗാൻ ഇന്ന് സൈൻ ചെയ്തത്. ഒരു വർഷത്തെ കരാറിലാണ് താരം മോഹൻ ബഗാനിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബായ റിയൽ യൂണിയനിലായിരുന്നു ജോസെബെ കളിച്ചിരുന്നത്.

28കാരനായ താരം മുമ്പ് റിയൽ സോസിഡാഡിന്റെ ബി ടീമിൽ കളിച്ചിട്ടുണ്ട്. മാർബെയ, റേസിങ് ഫരോൾ, സി ഡി സരിനേന എന്നീ ക്ലബുകൾക്കായും മുമ്പ് ജോസെബെ ബൂട്ട് കെട്ടിയിട്ടുണ്ട്.

Previous articleഇന്ത്യൻ ഫുട്ബോൾ അവാർഡ്, സഹൽ രാജ്യത്തെ മികച്ച യുവതാരം, ഛേത്രി മികച്ചതാരം
Next articleസേവിയർ ഗാമ എഫ് സി ഗോവയിൽ തുടരും