സാഫ് U20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ആദ്യം ജയം നേടി. ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കക്കെതിരെ എകപക്ഷീയമായ നാല് ഗോളിന്റെ ജയം നേടി. ഹിമാൻഷു ജങ്ക്ര,പാർഥിവ് ഗാഗോയ്,ഗുർകിരാത് സിങ്ങ് എന്നിവരാണ് ശ്രീലങ്കക്കെതിരെ ഗോളടിച്ചത്. കളിയിലെ നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. കളിയുടെ 36ആം മിനുട്ടിൽ ജാങ്ക്രയ്ക്ക് ഒരു അവസരം ലഭിച്ചതൊഴിച്ചാൽ ആദ്യ പകുതി ഗോൾ രഹിതം.
കളിയിലെ രണ്ടാം പകുതി ഇന്ത്യൻ U20 ടീമിന്റെ സർവ്വാധിപത്യമായിരുന്നു. പരിശീലകൻ ഷണ്മുഖം വെങ്കിടേഷീന്റെ രണ്ട് ഹാഫ് ടൈം സബ്ബിന് ശേഷം ഗുർകിരാതും ടൈസൺ സിംഗും കളത്തിലിറങ്ങി. 5 മിനുട്ടിനുള്ളിൽ ഫലം കണ്ടു. 50ആം മിനുട്ടിൽ പാർഥിവ് ഗൊഗോയിയുടെ ക്രോസിൽ ജങ്ക്ര ഗോൾ കണ്ടെത്തി. പിന്നീട് 69ആം മിനുട്ടിൽ ഗൊഗോയിയുടെ ഗോളിന് ജാങ്ക്രയും വഴിയൊരുക്കി. 72ആം മിനുട്ടിൽ പെനാൽറ്റി ഗോളാക്കി ഗുർകിരാത് സിംഗ് ലീഡ് മൂന്നാക്കി. കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഗൊഗൊയി തന്റെ രണ്ടാം ഗോളും നേടി.