ടി20യിലും വിന്‍ഡീസിന് രക്ഷയില്ല, ഇന്ത്യയ്ക്ക് 68 റൺസിന്റെ കൂറ്റന്‍ ജയം

Indiajadejashreyasiyer

ട്രിനിഡാഡിലെ ആദ്യ ടി20 മത്സരത്തിൽ 68 റൺസ് വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 190/6 എന്ന സ്കോര്‍ നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ 122/8  റൺസിലൊതുക്കിയാണ് കൂറ്റന്‍ വിജയം നേടിയത്.

അര്‍ഷ്ദീപും രവി ബിഷ്ണോയിയും രവിചന്ദ്രന്‍ അശ്വിനും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ 20 റൺസ് നേടിയ ഷമാര്‍ ബ്രൂക്ക്സ് ആണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍. കീമോ പോള്‍ പുറത്താകാതെ 19 റൺസ് നേടി അൽസാരി ജോസഫിനൊപ്പം 9ാം വിക്കറ്റിൽ 21 റൺസ് നേടി വെസ്റ്റിന്‍ഡീസിനെ ഓള്‍ഔട്ട് ആകുന്നതിൽ നിന്ന് തടയുകയായിരുന്നു.