എ ടി കെ മോഹൻ ബഗാൻ ക്യാപ്റ്റൻ ക്ലബിൽ കരാർ പുതുക്കി

Newsroom

Img 20220729 222621
Download the Fanport app now!
Appstore Badge
Google Play Badge 1

എ ടി കെ മോഹൻ ബഗാൻ ക്യാപ്റ്റൻ പ്രിതം കോടാൽ ക്ലബിൽ കരാർ പുതുക്കി. പ്രിതം കോടാൽ 2023 വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്. പ്രിതത്തിന് നിരവധി ഐ എസ് എൽ ക്ലബുകളിൽ നിന്ന് ഓഫറുകൾ ഉണ്ടായിരുന്നു എങ്കിലും താരം ക്ലബിൽ തന്നെ തുടരാൻ തീരുമാനിക്കുക ആയിരുന്നു.

ഈ കഴിഞ്ഞ സീസണിൽ ബഗാനായി 22 മത്സരങ്ങൾ കളിച്ച പ്രിതം ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഡെൽഹി ഡൈനാമോസിൽ നിന്നാണ് പ്രിതം ബഗാനിലേക്ക് എത്തിയത്‌. എ ടി കെ മോഹൻ ബഗാനിൽ എത്തിയത് മുതൽ അവരുടെ പ്രധാന താരം തന്നെയാണ് പ്രിതം. ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായ പ്രിതം മുമ്പ് ഈസ്റ്റ് ബംഗാളിലും കളിച്ചിട്ടുണ്ട്.