ഇന്ത്യ ഫൈനലിൽ!! പെനാൾട്ടി ഷൂട്ടൗട്ടിൽ ലെബനനെ വീഴ്ത്തി

Newsroom

Picsart 23 07 01 22 05 25 649
Download the Fanport app now!
Appstore Badge
Google Play Badge 1

സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ ലെബനനെ കീഴ്പ്പെടുത്തി ഫൈനലിൽ എത്തി. ഇന്ന് പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് ഇന്ത്യ വിജയം നേടിയത്. കളി 120 മിനുട്ട് കഴിഞ്ഞപ്പോഴും ഗോൾ രഹിതമായിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2നാണ് ഇന്ത്യ വിജയിച്ചത്‌. ഗ്രുപ്രീത് ഒരു നിർണായക സേവ് നടത്തി ഹീറോ ആയി..

Picsart 23 07 01 21 27 57 614

മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിതമായി നിൽക്കുകയാണ്‌. ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ ലെബനനാണ് മികച്ച അറ്റാക്ക് നടത്തിയത്‌. ഗുർപ്രീതിന്റെ മികച്ച സേവും ആദ്യം തന്നെ കാണാൻ ആയി. പതിയെ ഇന്ത്യ താളം കണ്ടെത്തി എങ്കിലും ഗോൾ നേടാൻ ആയില്ല.

16ആം മിനുട്ടിൽ ഛേത്രിയും ജീക്സണും ചേർന്ന നടത്തിയ മുന്നേട്ടം പക്ഷെ സഹലിൽ എത്തുമ്പോഴേക്ക് ഓഫ്സൈഡ് ആയി. 42ആം മിനുട്ടിൽ ഗുർപ്രീതിന്റെ മറ്റൊരു മികച്ച സേവ് കൂടെ കാണാൻ ആയി. രണ്ടാം പകുതിയിൽ കൂടുതൽ അറ്റാക്ക് ചെയ്യാൻ ഇന്ത്യ ശ്രമിച്ചു. ഇന്ത്യ ചില മാറ്റങ്ങൾ നടത്തി എങ്കിലും ഗോൾ വരാൻ വൈകി.

അവസാനം കളി എക്സ്ട്രാ ടൈമിലേക്ക് എത്തി. എക്സ്ട്രാ ടൈമിൽ 94ആം മിനുട്ടിൽ ചേത്രിയുടെ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് ലെബനൻ ഗോൾ കീപ്പർ തട്ടിയകറ്റി. പിന്നാലെ ഛേത്രിയുടെ ഒരു ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലൂടെയും പുറത്തേക്ക് പോയി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഇന്ത്യ തുടർ ആക്രമണങ്ങൾ മാത്രമാണ് കാണാൻ ആയത്.

113ആം മിനുട്ടിൽ ഉദാന്ത സിംഗ് ഒറ്റയ്ക്ക് പന്തുമായി കുതിച്ചു എങ്കിലും താരത്തിന്റെ ഷോട്ട് ലെബ്നാൻ ഗോളി തടഞ്ഞ് സ്കോർ 0-0ൽ നിർത്തി. 119ആം മിനുട്ടിൽ ചാങ്തെയുടെ ഷോട്ടും ലക്ഷ്യത്തിൽ എത്തിയില്ല. തുടർന്ന് കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് എത്തി. ലെബനൻ പെനാൾട്ടിക്ക് ആയി പുതിയ ഗോൾ കീപ്പറെ കളത്തിൽ എത്തിച്ചു.

Picsart 23 07 01 21 28 15 001

പെനാൾട്ടിയിൽ ആദ്യത്തെ കിക്ക് സുനിൽ ഛേത്രി ലക്ഷ്യത്തിൽ എത്തിച്ചു. ലെബനന്റെ ആദ്യ കിക്ക് ഗുർപ്രീത് തടഞ്ഞു‌. സ്കോർ 1-0. ഇന്ത്യയുടെ രണ്ടാം കിക്ക് എടുത്ത അൻവർ അലിയും പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ലെബനൻ അവരുടെ രണ്ടാം കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1 ഇന്ത്യക്ക് അനുകൂലം.

മൂന്നാം കിക്ക് എടുത്ത മഹേഷും പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ലെബനനും അവരുടെ മൂന്നാം കിക്ക് വലയിൽ എത്തിച്ചു. അപ്പോഴും ഇന്ത്യ 3-2ന് മുന്നിൽ. ഉദാന്ത് എടുത്ത നാലാം കിക്കും വലയിൽ സ്കോർ 4-2. പിന്നെ ലെബനനും മേൽ സമ്മർദ്ദം‌. അവരുടെ നാലാം കിക്ക് എടുത്ത ഖലീലിന് പിഴച്ചു. പന്ത് പുറത്ത്. ഇന്ത്യ ഫൈനലിൽ.

ഇന്ത്യ ഇനി ഫൈനലിൽ കുവൈറ്റിനെ നേരിടും. അവർ സെമി ഫൈനലിൽ നേരത്തെ ബംഗ്ലാദേശിനെ നേരിടും.