സാഫ് കപ്പിൽ നിന്ന് ഇന്ത്യ പുറത്ത്, കിരീടം ഇല്ലാതെ മടങ്ങുന്നത് ഇത് ചരിത്രത്തിൽ ആദ്യം

സാഫ് കപ്പിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഫൈനൽ കാണാതെ പുറത്ത്‌. ഇന്ന് നടന്ന സെമി ഫൈനലിൽ നേപ്പാൾ ആണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു ഇന്ത്യയുടെ പരാജയം. ആദ്യ പകുതിയുടെ അവസാനം രശ്മി കുമാരി ആണ് നേപ്പാളിന്റെ വിജയ ഗോൾ നേടിയത്‌. ഇന്ത്യൻ വനിതകൾ ഇത് ആദ്യമായാണ് സാഫ് കപ്പിൽ ഫൈനലിൽ എത്താതിരിക്കുന്നത്‌

ഇതുവരെ നടന്ന അഞ്ച് സാഫ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ ആയിരുന്നു കിരീടം ഉയർത്തിയത്‌. നാലു തവണ ഇന്ത്യ നേപ്പാളിനെയും ഒരു തവണ ബംഗ്ലാദേശിനെയും ഫൈനലിൽ പരാജയപ്പെടുത്തി ആയിരുന്നു കിരീടം നേടിയത്.

ഇന്ത്യ

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനോട് 3-0ന് തോറ്റ ഇന്ത്യ ഇന്ന് സെമി ഫൈനലിൽ കളി തുടങ്ങും മുമ്പ് തന്നെ സമ്മർദ്ദത്തിൽ ആയിരുന്നു. ഫൈനലിൽ ഇനി ബംഗ്ലാദേശും നേപ്പാളും കിരീടത്തിനായി പോരാടും.