സാഫ് കിരീടം ഒരിക്കൽ കൂടെ ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിൽ കുവൈറ്റിനെ തോൽപ്പിച്ച് ആണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈം കഴിഞ്ഞപ്പോഴും കളി 1-1 എന്ന നിലയിൽ ആയിരുന്നു നിന്നത്. പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4ന് ജയം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഇത് ഒമ്പതാം തവണയാണ് സാഫ് കപ്പ് നേടുന്നത്.
ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ കുവൈറ്റ് ആണ് മികച്ച രീതിയിൽ തുടങ്ങിയത്. 16ആം മിനുട്ടിൽ ഒരു മികച്ച നീക്കത്തിലൂടെ അൽ ഖൽദി കുവൈറ്റിന് ലീഡ് നൽകി. ഇന്ത്യയെ തുടക്കത്തിൽ ഈ ഗോൾ സമ്മർദ്ദത്തിൽ ആക്കി.
ഇതിനു പിന്നാലെ ഇന്ത്യക്ക് ഒരു നല്ല അവസരം ലഭിച്ചിരുന്നു എങ്കിലും ഛേത്രിയുടെ ഷോട്ട് ലക്ഷ്യത്തിൽ എത്തിയില്ല. കുവൈറ്റിന്റെ പരുക്കൻ ടാക്ടിക്സുകൾ ഇന്ത്യയുടെ സ്വാഭാവിക നീക്കങ്ങൾ പലതും പകുതിക്ക് അവസാനിക്കാൻ കാരണം ആയി. പരിക്ക് കാരണം ആദ്യ പകുതിയിൽ ഇന്ത്യക്ക് അൻവലിയെ നഷ്ടമായതും ഇന്ത്യക്ക് തിരിച്ചടിയായി. അൻവർ അലിക്ക് പകരം മെഹ്താബ് കളത്തിൽ ഇറങ്ങി.
38ആം മിനുട്ടിൽ ഇന്ത്യൻ നടത്തിയ ഒരു മനോഹര നീക്കം സമനില ഗോളിൽ കലാശിച്ചു. ആശിഖ് കുരുണിയൻ തുടങ്ങിയ അറ്റാക്ക് ഛേത്രിയിലക്കും ഛേത്രിയിൽ നിന്ന് സഹലിലേക്ക് സഹലിൽ നിന്ന് ചാങ്തെയിലേക്കും വൺ ടച്ച് പാസിലൂടെ ഒഴുകി. ചാങ്തയുടെ ടച്ച് ഗോളായും മാറി. ഇന്ത്യ അടുത്ത കാലത്ത് നേടിയ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. സ്കോർ 1-1.
രണ്ടാം പകുതിയിൽ ഇന്ത്യൽ കൂടുറ്റ്ഗൽ അറ്റാക്കുകൾ നടത്തി. 62ആം മിനുട്ടിൽ ചാങ്തെയുടെ ഒരു ഷോട്ട് കുവൈറ്റ് ഗോൾ കീപ്പർ അനായാസം സേവ് ചെയ്തു. രണ്ടാം പകുതിയിൽ നല്ല നീക്കങ്ങളെക്കാൾ ഫൗളുകളും മഞ്ഞ കാർഡുകളുമാണ് കാണാൻ ആയത്. എട്ട് മഞ്ഞ കാർഡുകൾ ആദ്യ 90 മിനുട്ടിൽ പിറന്നു. സമനില തെറ്റാതെ 90 മിനുട്ട് കഴിഞ്ഞതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോഴുൻ സ്കോർ 1-1. 106ആം മിനുട്ടിൽ കുവൈറ്റ് ഒരു ഗോളിന് അടുത്ത് എത്തി എങ്കിലും നിഖിൽ പൂജാരി ഒരു ബ്ലോക്കുമായി ഇന്ത്യയുടെ രക്ഷകനായി. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ഇന്ത്യ ഗോളിനായി ഏറെ ശ്രമിച്ചു എങ്കിൽ ഗോൾ വന്നില്ല. അവസാനം കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക്.
ഷൂട്ടൗട്ടിൽ ഇന്ത്യക്കായി ആദ്യ കിക്ക് എടുത്ത ഛേത്രിക്ക് ലക്ഷ്യം പിഴച്ചില്ല. ഇന്ത്യക്ക് മികച്ച തുടക്കം. കുവൈറ്റിന്റെ ആദ്യ കിക്ക് എടുത്ത അബ്ദുള്ളയുടെ ഷോട്ട് ക്രോസ് ബാറി തട്ടി പുറത്ത്. ഇന്ത്യക്ക് 1-0ന്റെ മുൻതൂക്കം. ജിങ്കൻ എടുത്ത ഇന്ത്യയുടെ രണ്ടാം കിക്കും ലക്ഷ്യത്തിൽ. തെയ്ബിയുടെ കിക്ക് വലയിൽ എത്തിയതോടെ സ്കോർ ഇന്ത്യ 2-1 കുവൈറ്റ്.
ഇന്ത്യയുടെ മൂന്നാം കിക്ക് എടുത്തത് ചാങ്തെ. യുവതാരത്തിനു ലക്ഷ്യം പിഴച്ചില്ല. കുവൈറ്റിന്റെ അൽ ദഫെരിയുടെ ഷോട്ടും വലയിൽ.സ്കോർ 3-2. ഇന്ത്യക്ക് ആയി നാലാം കിക്ക് എടുക്കാൻ എത്തിയത് ഉദാന്ത. അദ്ദേഹത്തിന്റെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പുറത്ത്. കുവൈറ്റിനെ നാലാം കിക്ക് വലയിൽ. ഇതോടെ സ്കോർ 3-3 എന്നായി.
അഞ്ചാം കിക്ക് എടുത്ത സുഭാഷിഷ് ബോസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചതോടെ സ്കോർ 4-3. കുവൈറ്റിനു മേൽ അഞ്ചാം കിക്കിന്റെ സമ്മർദ്ദം. അൽ ഖൽദിക്ക് പിഴച്ചില്ല. സ്കോർ 4-4. കളി സഡൻ ഡെത്തിലേക്ക്. ആറാം കിക്ക് മഹേഷ് ലക്ഷ്യത്തിൽ എത്തിച്ചു. കുവൈറ്റിന്റെ ക്യാപ്റ്റന്റെ കിക്ക് ഗുർപ്രീത് തടഞ്ഞതോടെ ഇന്ത്യ 5-4ന് ഷൂട്ടൗട്ട് വിജയിച്ചു. കിരീടം ഇന്ത്യ ഉയർത്തി!!