സൗത്ഗേറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകും എന്ന് അഭ്യൂഹം, ഒലെ തന്നെ മതിയെന്ന് ആരാധകർ

Images (4)

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദയനീയ ഫലങ്ങൾ അവരുടെ പരിശീലകൻ ഒലെയുടെ ഭാവി ആശങ്കയിൽ ആക്കിയിരിക്കെ അടുത്ത പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകനായ സൗത്ഗേറ്റിനെ പരിഗണിക്കുന്നു എന്ന അഭ്യൂഹങ്ങൾ ഉയരുകയാണ്. ഇംഗ്ലണ്ടിനെ ലോകകപ്പ് സെമിയിലും യൂറോ കപ്പ് ഫൈനലിലും എത്തിച്ച സൗത്ഗേറ്റുമായി യുണൈറ്റഡ് മാനേജ്മെന്റ് പ്രാരംഭ ചർച്ചകൾ നടത്തി എന്ന് ഒരു ഇംഗ്ലീഷ് മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ഈ വാർത്തകൾ അടിസ്ഥാന രഹിതമാണ് എന്നാണ് പൊതുവായ വിലയിരുത്തൽ. എങ്കിലും സൗത്ഗേറ്റ് പരിശീലകനായി എത്തുമെന്ന വാർത്ത യുണൈറ്റഡ് ആരാധകർ ഒട്ടു നല്ല രീതിയിൽ അല്ല സ്വീകരിച്ചത്.

ഒലെയെ പുറത്താക്കണം എന്ന് പറഞ്ഞ ആരാധകർ ഒക്കെ സൗത്ഗേറ്റിനെക്കാൾ നല്ല ഒലെയാണെന്ന വാദം സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തി. ഇംഗ്ലണ്ടിനെ സെമിയിലും ഫൈനലിലും ഒക്കെ എത്തിച്ചു എങ്കിലും സൗത്ഗേറ്റിന്റെ ഫുട്ബോൾ വിരസമായത് ആണ് എന്നതാണ് യുണൈറ്റഡ് ആരാധകർ സൗത്ഗേറ്റിന് എതിരെ തിരിയാൻ കാരണം. ഒലെക്ക് പകരം വരുന്നത് കോണ്ടെയോ സിദാനോ ഒക്കെ പോലെ ഒരു പരിശീലകനായിരിക്കണം എന്നാണ് യുണൈറ്റഡ് ആരാധകർ ആഗ്രഹിക്കുന്നത്.

Previous articleഇന്ത്യ ഇന്ന് സാഫ് കപ്പിൽ ഇറങ്ങും, ബംഗ്ലാദേശ് എതിരാളികൾ
Next article“ആർ.സി.ബിയുടെ മികച്ച പ്രകടനത്തിന് കാരണം മാക്‌സ്‌വെൽ”